പനാജി: തെൻറ 71ാം ജന്മദിനത്തിൽ രാജ്യം വാക്സിനേഷനിൽ ലോക റെക്കോഡിട്ടപ്പോൾ ഒരു രാഷ്ട്രീയ കക്ഷിക്ക് പനി പിടിച്ചെന്ന് പ്രധാനമന്ത്രി മോദി. 'വാക്സിെൻറ പാർശ്വഫലമായി പനി ബാധിക്കാറുണ്ടെന്ന് ജനം പറയാറുണ്ട്. എന്നാൽ, തെൻറ ജന്മദിനത്തിൽ രണ്ടരക്കോടി വാക്സിൻ നൽകിക്കഴിഞ്ഞപ്പോൾ ഒരു കക്ഷിക്ക് പനി വന്നുവെന്ന് കോൺഗ്രസിനെ പേരു പറയാതെ മോദി പരിഹസിച്ചു.
ഗോവയിലെ ആരോഗ്യ പ്രവർത്തകരുമായി വിഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിരവധി പിറന്നാളുകൾ പിന്നിട്ടുണ്ട്. അവ ആഘോഷമാക്കാതെ ഞാൻ വിട്ടുനിന്നതാണ്. എന്നാൽ, കഴിഞ്ഞ ദിവസം ജീവിതത്തിലെ വൈകാരികത നിറഞ്ഞ ദിവസമായിരുന്നു. നിങ്ങളുടെ ശ്രമങ്ങളാൽ, ഇന്ത്യ ഒരു ദിവസം രണ്ടരക്കോടി വാക്സിൻ നൽകി. ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങൾക്കു പോലും സാധ്യമാകാത്ത നേട്ടമാണിത്''- മോദി പറഞ്ഞു.
ഒന്നര വർഷമായി ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്സിനേഷൻ യജ്ഞവുമായി മുന്നിലുണ്ട്. എന്നാൽ, ഇത്രയും പേർക്ക് റെക്കോഡ് കുറിച്ച കഴിഞ്ഞ ദിവസം മഹത്തായ കാര്യമാണെന്നും ഒരു ഡോസ് ഒരു ജീവൻ രക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.