Posted On
date_range Updated On
date_range നടന്നുപോകുന്നവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം
ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ നടന്നുപോകുകയായിരുന്ന തൊഴിലാളികൾക്കു മേൽ ലോറി പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം വിജയനഗരത്തിൽ നിന്ന് കാശി ടൗണിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
ഏകദേശം 200ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി അറിയിച്ചു. ലോറി ഡ്രൈവർ സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.