Posted On
date_range Updated On
date_range ജാവലിൻ തലയിൽ തറച്ച് 15 കാരന് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസ്സുകാരന് ദാരുണാന്ത്യം. താലൂക്ക് തല സ്കൂൾ കായിക മത്സരത്തിനുള്ള പരിശീലനം നടക്കുന്നതിനിടെ ഗോരെഗാവ്, പുരാറിലെ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂൾ മൈതാനത്ത് ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
ഹുസേഫ ദാവരെയാണ് മരിച്ചത്. ജാവലിൻ എറിഞ്ഞ ശേഷം ഷൂ ലെയ്സ് കെട്ടാൻ ഹുസേഫ കുനിഞ്ഞ നേരത്ത് മറ്റൊരു വിദ്യാർഥി ജാവലിൻ തിരിച്ചെറിയുകയായിരുന്നു. ഹുസേഫയുടെ തലയിലാണ് ജാവലിൻ തുളച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.