ഹൈദരാബാദ്: തെലങ്കാനയിൽ വയോധികന്‍റെ മൃതദേഹം ഫ്രിഡ്ജിൽ നിന്നും കണ്ടെത്തി. വാറങ്കലിനടുത്തുള്ള പർകലയിലാണ് സംഭവം. ദുർഗന്ധത്തെത്തുടർന്ന് അയൽവാസികൾ വിവരമറിയിച്ചേപ്പാൾ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്ത്യകർമങ്ങൾക്കുള്ള പണമില്ലാത്തതിനാൽ പേരമകൻ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചതാണെന്നാണ് വിവരം.
പേരമകനോടൊപ്പം താമസിച്ചിരുന്ന 93കാരന്‍റെതാണ് മൃതദേഹമെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.''വിരമിച്ച ഉദ്യോഗസ്ഥേന്റതാണ് മൃതദേഹം. അദ്ദേഹം പേരമകനൊപ്പം വാടക വീട്ടിലാണ് താമസം. കിടപ്പിലായിരുന്ന മുത്തച്ഛൻ അടുത്തിടെയാണ് മരിച്ചതെന്നാണ് പേരമകൻ പറഞ്ഞത്. തുടർന്ന് ബെഡ്ഷീറ്റിൽ തന്നെ പൊതിഞ്ഞ് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മരണാനന്തര കർമങ്ങൾക്കുള്ള പണമില്ലാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് പേരമകന്‍റെ വിശദീകരണം'' -പൊലീസ് പറഞ്ഞു.
എന്നാൽ പൊലീസ് സംഭവത്തിൽ വിശദ അന്വേഷണം നടത്തുന്നുണ്ട്. പെൻഷൻ മുടങ്ങാതിരിക്കാനായുള്ള പേരമകന്‍റെ ചെയ്തിയാണോയെന്നും സംശയമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.