Posted On
date_range Updated On
date_range നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒമ്പത് വയസുകാരനെതിരെ കേസ്
മുംബൈ: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒമ്പത് വയസുകാരനെതിരെ കേസെടുത്തു. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.
സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി പെൺകുട്ടി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ താനെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബലാത്സംഗക്കുറ്റവും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തി ഒമ്പത് വയസുകാരനെതിരെ വിത്തൽവാടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.