Posted On
date_range Updated On
date_range ഹൈദരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ഒമ്പതു മരണം
ഹൈദരാബാദ്: കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുടുംബങ്ങളിലെ ഒമ്പതു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നാമ്പള്ളയിലെ രണ്ടും മൂന്നും നിലകളിൽ താമസിച്ചിരുന്ന കുടുംബത്തിലെ ഏഴ് അംഗങ്ങളും മറ്റൊരു കുടുംബത്തിലെ വൃദ്ധ ദമ്പതികളുമാണ് മരിച്ചത്.
രാസവസ്തുക്കളുള്ള ചില വീപ്പകൾക്ക് തീപിടിച്ച് കെട്ടിടത്തിന്റെ മുകൾ ഭാഗത്തേക്ക് പടരുകയായിരുന്നു. പ്രദേശത്തെ കുട്ടികൾ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീപ്പയിൽ വീണതാണ് തീപിടിത്തത്തിന് കാരണമെന്നും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി കെ.ടി. രാമറാവു എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.