മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ ഒമ്പത്​ മരണം

23 പേർക്ക്​ പരിക്ക്​ പരി​ക്കേറ്റു

​രേവ: മധ്യപ്രദേശിലെ രേവയിൽ ബസും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത്​ പേർ മരിക്കുകയും 23 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. വ്യാഴാഴ്​ച രാവിലെയാണ്​ അപകടമുണ്ടായത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

അഞ്ച്​ പേർ അപകട സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല്​ പേർ ആശുപത്രിയിൽ വെച്ചാണ്​ മരിച്ചത്​. പരിക്കേറ്റവരിൽ പത്തു പേരുടെ നില ഗുരുതരമാണെന്ന്​ രേവ പൊലീസ്​ സൂപ്രണ്ട്​ ആബിദ്​ ഖാൻ പറഞ്ഞു.

പൊലീസ്​ കമീഷണറും പൊലീസ്​ സൂപ്രണ്ടും​ ഉൾപ്പെടെയുള്ള സംഘം അപകടം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്​.


Tags:    
News Summary - 9 dead 23 injured in bus-truck collision in MPs rewa -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.