പ്രതീകാത്മക ചിത്രം

പത്ത് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 899 കർഷകർ

മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ 2025 ജനുവരി ഒന്നു മുതൽ ഒക്ടോബർ വരെ 899 കർഷകർ ആത്മഹത്യ ചെയ്തു. ഇതിൽ 537 പേർ വെറും ആറ് മാസത്തിനുള്ളിൽ (മേയ് 1 മുതൽ ഒക്ടോബർ 31 വരെ) ജീവൻ വെടിഞ്ഞു. നിരവധി കുടുംബങ്ങളാണ് വഴിയാധാരമായത്. വായ്പയെടുത്തും ഭൂമി പണയപ്പെടുത്തിയുമൊക്കെ കൃഷിക്ക് വിളവിറക്കിയവർക്ക് കനത്തതിരിച്ചടിയാണ് ലഭിച്ചത്. കാലാവസ്ഥയിലുള്ള അസന്തുലിതാവസ്‍ഥയും കർഷകരെ ദുരിതത്തിലാക്കുകയാണ്. വെള്ളപ്പൊക്കവും കനത്ത മഴയും മൂലം ഗുരുതരമായ വിളനാശം സംഭവിച്ചു. ഗുരുതരമായ ഈ വിഷയത്തിൽ സർക്കാർ പ്രശ്നപരിഹാരത്തിനായി ശ്രമിക്കുന്നുണ്ടെന്ന്

കൃഷി സഹമന്ത്രി ആശിഷ് ജയ്‌സ്വാൾ പറഞ്ഞു, കർഷകർക്കുള്ള പദ്ധതികൾക്കും പ്രോത്സാഹനങ്ങൾക്കുമുള്ള ചെലവ് ഒരു ലക്ഷം കോടിയായി വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.

 ‘ലഭിച്ച നഷ്ടപരിഹാരം കുറവാണ്.കാലാനുസൃതമല്ലാത്ത മഴ, വെള്ളപ്പൊക്കം, കാലവർഷം എന്നിവ പഴത്തോട്ടങ്ങൾക്കും വിളകൾക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കർഷക നേതാവ് രാജു ഷെട്ടി പറഞ്ഞു. വിളനാശത്തിന് കർഷകർക്ക് വളരെ കുറച്ച് നഷ്ടപരിഹാരം മാത്രമെ ലഭിച്ചിട്ടുള്ളൂ. ഉദാഹരണത്തിന്, ടണ്ണിന് 25,000 രൂപ നിരക്കിൽ നൂറു ​​ടൺ വിളവ് നഷ്ടപ്പെട്ട ഒരു കർഷകന് നഷ്ടപരിഹാരമായി 25,000 രൂപയേ ലഭിച്ചുള്ളൂ.

Tags:    
News Summary - 899 farmers committed suicide in Maharashtra-Marathwada in 10 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.