ഇന്ത്യയിൽ വീണ്ടും കോവിഡ്​ 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത്​ വീണ്ടും കോവിഡ്​ 19 സ്ഥിരീകരിച്ചു. ജയ്​പൂരിൽ 85കാരനാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഫെബ്രുവരി 28നാണ്​​ ഇറ്റലിയിൽ നിന്ന്​ ഇയാൾ ജയ്​പൂരിലെത്തിയത്​.

ചൊവ്വാഴ്​ രാവിലെയാണ്​ ജയ്​പൂരിലുള്ള 85കാര​​െൻറ ആദ്യ സാമ്പിളുകൾ പരിശോധിച്ചത്​. ഇതി​​െൻറ ഫലം പോസിറ്റീവായിരുന്നു. തുടർന്ന്​ രാത്രിയോടെ വീണ്ടും സാമ്പിളുകൾ പരിശോധിച്ചതിലും പോസിറ്റീവായതോടെയാണ്​ ഇയാൾക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചതെന്ന്​ ചീഫ്​ സെക്രട്ടറി രോഹിത്​ കുമാർ സിങ്​ പറഞ്ഞു.

അതേസമയം, കോവിഡ്​ 19ക്കെതിരെ കൂടുതൽ ശക്​തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട്​ പോവുകയാണ്​. ഫ്രാൻസ്​, ജർമ്മനി, സ്​പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​ വിസ അനുവദിക്കുന്നത്​ ഇന്ത്യ നിർത്തിവെച്ചു.

Tags:    
News Summary - 85-year-old man infected in Jaipur-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.