ഷാഹി ഈദ്ഗാഹ്: യു.പിയിൽ സുരക്ഷ ശക്തമാക്കി; മതത്തിന്റെ പേരിൽ പ്രശ്നമുണ്ടാക്കിയാൽ കടുത്ത നടപടി

ന്യൂഡൽഹി: മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയിൽ മുസ്‍ലിംകളുടെ സാന്നിധ്യം കുറക്കണമെന്ന ഹിന്ദുത്വ സംഘടനകളുടെ ഹരജി പരിഗണിക്കുന്നതിനിടെ യു.പിയിൽ സുരക്ഷ ശക്തമാക്കി. എട്ട് ജില്ലകളിലാണ് പൊലീസ് കനത്ത ജാഗ്രത തുടരുന്നത്. ആഗ്ര സോണിലെ മഥുര ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ സുരക്ഷയൊരുക്കാൻ നിർദേശം നൽകിയതായി എ.ഡി.ജി.പി രാജീവ് കൃഷ്ണ പറഞ്ഞു.

മഥുര ക്ഷേത്രത്തിന് സമീപത്തും പ്രശ്നമുണ്ടാകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മതത്തിന്റെ പേരിൽ ആരെങ്കിലും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു.

ഷാഹിഈദ്ഗാഹുമായി ബന്ധപ്പെട്ട് അഖില ഭാരതീയ ഹിന്ദുമഹാസഭയാണ് പുതിയ ഹരജി നൽകിയത്. പള്ളി പുരാതനക്ഷേത്രമാണെന്നും ആരാധനക്ക് അനുമതി നൽകണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് 11ഓളം ഹരജികൾ നിലവിലുണ്ട്.

Tags:    
News Summary - 8 UP districts on high alert in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.