Posted On
date_range Updated On
date_range ആന്ധ്രയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് എട്ടുമരണം
വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡക്ക് സമീപം ബസ് പുഴയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. 30 ഒാളം പേർക്ക് പരിക്കേറ്റു. ഭുവനേശ്വറിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇന്ന് പുലർച്ചെ 5.30ന് വിജയവാഡക്ക് സമീപം അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ നന്ദിഗമ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 10 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഒഡിഷയിൽ നിന്ന് വരുന്ന ദീർഘദൂര ബസിൽ വിജയവാഡയിൽ നിന്നാണ് പുതിയ ഡ്രൈവർ കയറിയത്. ഇതിനുപിറകെയാണ് അപകടമുണ്ടായത്. മുല്ലപ്പാടു ഭാഗത്ത് പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ഡിവൈഡർ തകർത്ത് നദിയിലേക്ക് മറിയുകയായിരുന്നു. രണ്ട് പാലങ്ങൾക്കിടയിലുള്ള വിടവിലേക്കാണ് ബസ് മറിഞ്ഞത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ബസ് പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.