പനാജി: ഗോവയിൽ രണ്ട് മാസം മുമ്പ് കുതിരക്കവച്ചട ശ്രമങ്ങൾ കോൺഗ്രസ് പരാജയപ്പെടുത്തിയതിന് പിന്നാലെ വീണ്ടും പാർട്ടിക്ക് മുമ്പിൽ സമാന ഭീഷണി. കോൺഗ്രസിന്റെ 11 എം.എൽ.എമാരിൽ എട്ട് പേർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇവർ ബി.ജെ.പിയിലെത്തുമെന്ന് ഗോവ സംസ്ഥാന അധ്യക്ഷൻ സദാനന്ദ് സേത്ത് താൻവാദെ പറഞ്ഞു.
മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർകാമത്തും കൂടിക്കാഴ്ച നടത്തിയവരുടെ കൂട്ടത്തിലുണ്ടെന്നാണ് വാർത്തകൾ. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുന്നത് ദുരൂഹമാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ വ്യക്തമാക്കുന്നത്. സഭാ സമ്മേളനം നടക്കാത്ത സമയത്തുള്ള കൂടിക്കാഴ്ചയുടെ അജണ്ടയും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.