സ്വീകരണ മുറിയിൽ 65 കാര​െൻറ ജീർണിച്ച മൃതദേഹം, കിടപ്പറയിൽ അവശ നിലയിൽ 79 കാരിയായ സഹോദരി; വാതിൽ തകർത്ത പൊലീസിനെ​ കാത്തിരുന്ന കാഴ്​ചകൾ

ദിവസങ്ങളായി തുറക്കാത്ത ഫ്ലാറ്റിൽ നിന്ന്​ ദുർഗന്ധം വമിക്കുന്നുവെന്ന്​ സമീപവാസികളുടെ പരാതി കേ​െട്ടത്തിയതായിരുന്നു പൊലീസ്​. അടഞ്ഞുകിടക്കുന്ന വാതിൽ തകർത്ത്​ അകത്തുകടന്ന പൊലീസ്​ ആദ്യം കണ്ടത്​ സ്വീകരണമുറിയിലെ സോഫയിൽ കിടന്ന്​ ജീർണിക്കുന്ന ഒരു മൃതദേഹമായിരുന്നു. അയൽവാസികൾ ആ മൃതദേഹം തിരിച്ചറിഞ്ഞു, 65 കാരനായ കരീം ഗുലാം ഹുസൈൻ ജിന്ന.

അകത്തു നിന്ന്​ പൂട്ടിയ നിലയിൽ ഒരു കിടപ്പുമുറി കൂടി ഉണ്ടായിരുന്നു ആ ഫ്ലാറ്റിൽ. ആ വാതിലും തകർത്താണ്​ പൊലീസ്​ അകത്തു കടന്നത്​. എഴുന്നേറ്റ്​ നിൽക്കാനോ സംസാരിക്കാനോ കഴിയാത്തവിധം അവശയായ 79 കാരി അമിദയായിരുന്നു അതിനകത്ത്​. സ്വീകരണ മുറിയിൽ മരിച്ചു കിടന്നിരുന്ന കരീം ഗുലാമി​െൻറ സഹോദരിയായിരുന്നു അവർ.

മുംബൈ ഒാഷിവാര പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ജോഗേശ്വരി റസിഡൻസിലാണ്​ ആരെയും ഞെട്ടിക്കുന്ന സംഭവങ്ങൾ. കരീം ഗുലാമും സഹോദരിയും വർഷങ്ങളായി ഇവിടത്തെ ഫ്ലാറ്റിലെ താമസക്കാരാണ്​. ആഴ്​ചകൾക്കു മുമ്പു വരെ ഇവരെ അയൽവാസികൾ പുറത്തു കണ്ടിരുന്നതാണ്​.

പിന്നീട്​ ഇവരുടെ ഫ്ലാറ്റി​െൻറ വാതിൽ ദിവസങ്ങളായി തുറക്കാതായി. കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ പുറത്തിറങ്ങാത്തതാകുമെന്നാണ്​ എല്ലാവരും കരുതിയത്​. അസഹനീയമായ ദുർഗന്ധം ഫ്ലാറ്റിൽ നിന്ന്​ പുറത്തു വന്നു തുടങ്ങിയ​​േ​പ്പാഴാണ്​ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുന്നത്​.

ജീവിതത്തിലെ ഏക തുണയായിരുന്ന സഹോദര​െൻറ പെ​െട്ടാന്നുള്ള മരണം 79 കാരിക്ക് വലിയ ആ​ഘാതമാകുകയും അവർ മുറിയിൽ കയറി വാതിലടക്കുകയും ചെയ്​തതാകാമെന്നാണ്​ കരുതുന്നത്​. ദിവസങ്ങളോളം ഭക്ഷണം ഇല്ലാതിരിക്കുക കൂടി ചെയ്​തതോടെ അവർ അബോധാവസ്​ഥയിലായതാകാമെന്നാണ്​ പൊലീസ്​ കരുതുന്നത്​.

കരീം ഗുലാമി​െൻറ മൃതദേഹത്തിൽ നിന്ന്​ സാമ്പ്​ൾ കോവിഡ്​ ടെസ്​റ്റിനയച്ചിട്ടുണ്ട്​. ഇതി​െൻറ ഫലം വന്നിട്ടില്ല. 79 കാരിയായ അമിദയെ ആശുപ​ത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. അവരിപ്പോഴും സംസാരിക്കാൻ കഴിയുന്ന അവസ്​ഥയിലേക്ക്​ മാറിയിട്ടില്ല.

Tags:    
News Summary - 79-year-old woman locks herself inside room after brother dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.