75 ലക്ഷം രൂപയുടെ തൊണ്ടി മുതലുകൾ ഉടമകൾക്ക് നൽകി പൊലീസ്

മംഗളുരു: വിവിധ കേസുകളിൽ പിടിച്ചെടുത്ത 74,52,170രൂപ വിലവരുന്ന തൊണ്ടി മുതലുകൾ പൊലീസ് ഉടമകൾക്ക് കൈമാറി. 2,94,000 രൂപയുടെ വാഹനങ്ങൾ, 68,23,810 രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ, 88,510 രൂപയുടെ വെള്ളി ആഭരണങ്ങൾ, 75,700 രൂപ കണക്കാക്കുന്ന മൊബൈൽ ഫോണുകൾ,1,70,150രൂപ എന്നിങ്ങിനെയാണ് കൈമാറിയത്.

ഉടുപ്പി, കുന്താപുരം,പടുബിദ്രി,ബ്രഹ്മാവർ, ബൈന്തൂർ, കൊല്ലൂർ,ഹരിയടുക്ക,കാപ്,കൊട,മൽപെ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 40 കേസുകളിൽ പിടിച്ചെടുത്തവയാണ് മുതലുകൾ. ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അക്ഷയ് മചിന്ദ്ര,എ.എസ്.പി എസ്.ടി.സിദ്ധലിംഗപ്പ എന്നിവർ സംബന്ധിച്ചു. 

Tags:    
News Summary - 75 lakhs worth of stolen goods The police gave it to the owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.