ഹൈദരാബാദ്: പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള മുൻ എസ്.ബി.ഐ ജീവനക്കാരൻ ഡി.വി. ശങ്കർ റാവു. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ റാവു തന്റെ 73ാം വയസ്സിൽ സ്വന്തമാക്കിയത് അടുത്തിടെ നടന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ മെഡലുകളാണ്.
അച്ചടക്കവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ ഏത് പ്രതിബന്ധങ്ങളെയും മറികടക്കാൻ കഴിയുമെന്ന സന്ദേശം നൽകുകയാണ് അദ്ദേഹം. ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ ഒരാൾ ആദ്യമായാണ് ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് വിജയിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം പവർലിഫ്റ്റിങ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മാസ്റ്റർ -4, 83 കിലോഗ്രാം വിഭാഗത്തിലായിരുന്നു മെഡൽ നേട്ടം. പരിശീലനം ആരംഭിച്ച് വെറും ആറു മാസങ്ങൾക്കു ശേഷമാണ് നേട്ടമെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.