ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പൂര്‍ത്തിയായ വോട്ടെ ടുപ്പ് ഇനി ഹിന്ദി മേഖലയിലേക്ക്. തിങ്കളാഴ്ചയിലെ നാലാംഘട്ടത്തിൽ ഒമ്പതു സംസ്ഥാ നങ്ങളിലെ 72 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. 12.79 കോടി വോട്ടർമാരാണ് ഇന്ന് ബൂത്തിലെ ത്തുക. മഹാരാഷ്ട്ര (17), ഉത്തർപ്രദേശ്, രാജസ്ഥാൻ (13 വീതം), പശ്ചിമ ബംഗാൾ (എട്ട്), മധ്യപ്രദേശ്, ഒഡിഷ (ആറു വീതം), ബിഹാർ (അഞ്ച്), ഝാർഖണ്ഡ് (മൂന്ന്) എന്നീ സംസ്ഥാനങ്ങളിലാണ് ഈ മണ്ഡലങ്ങൾ. ജമ്മു-കശ്മീരിലെ അനന്തനാഗ് മണ്ഡലത്തിൽ കുൽഗാം ജില്ലയിലെ ചില ബൂത്തുകളിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
അനന്തനാഗ് ലോക്സഭ മണ്ഡലത്തിൽ മൂന്നു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂർത്തിയാക്കുന്നത്. 543ല്‍ 302 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞു. ഇനി മൂന്നു ഘട്ടങ്ങളിലായി 168 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കാനുള്ളത്. അതേസമയം, മേയ് ആറിന് നടക്കുന്ന അഞ്ചാംഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. ആറ്, ഏഴ് ഘട്ടങ്ങളിൽ 59 വീതം സീറ്റുകളിലേക്കാണ് മത്സരം. മേയ് 23നാണ് വോട്ടെണ്ണൽ.
മഹാരാഷ്ട്രയിൽ 17 മണ്ഡലങ്ങൾ ബൂത്തിലേക്ക്
മുംബൈ: മൂന്നു ഘട്ടങ്ങൾക്കുശേഷം മഹാരാഷ്ട്രയിൽ ശേഷിച്ച 17 മണ്ഡലങ്ങളിൽ തിങ്കളാഴ്ച േവാട്ട് കുത്തും. കേന്ദ്ര പ്രതിരോധ സഹമന്ത്രി ബി.ജെ.പിയിലെ ഡോ. സുഭാഷ് ഭാംരെ മത്സരിക്കുന്ന ധൂലെ, കർഷക നേതാവും സി.പി.എമ്മിെൻറ ഏക സ്ഥാനാർഥിയുമായ ജീവ പാണ്ഡു ഗാവിതിെൻറ ദിൻഡോരി, പവാർ തലമുറയിലെ ഇളമുറക്കാരൻ പാർഥ പവാർ കന്നിയങ്കം കുറിക്കുന്ന മാവൽ, കോൺഗ്രസിലെ മിലിന്ദ് ദേവ്റ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന മുംബൈ സൗത്ത്, കോൺഗ്രസിലെ പ്രിയ ദത്തും ബി.ജെ.പിയിലെ പൂനം മഹാജനും തമ്മിൽ മക്കൾ പോര് നടക്കുന്ന മുംബൈ നോർത്ത് സെൻട്രൽ, നടി ഉൗർമിള മതോംഡ്കർ കോൺഗ്രസ് ടിക്കറ്റിൽ കന്നിയങ്കം കുറിക്കുന്ന മുംബൈ നോർത്ത്, എൻ.സി.പിയുടെ ഛഗൻ ഭുജ്ബലിെൻറ സഹോദര പുത്രനും വലൈങ്കയുമായ സമീർ ഭുജ്ബൽ മത്സരിക്കുന്ന നാസിക് തുടങ്ങിയവയാണ് ശ്രദ്ധേയമായ മണ്ഡലങ്ങൾ. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്നു ഘട്ടങ്ങളിലായി 31 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.