അനുവാദമില്ലാതെ വെള്ളം കുടിച്ചതിന് ബീഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു

വൈശാലി (ബീഹാർ): ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് ബീഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ സലേംപൂർ ഗ്രാമത്തിലാണ് അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചത്.

എൻെറ അച്ഛൻ കന്നുകാലികൾക്ക് പുല്ല് പറിക്കാനായി പോയിരുന്നു. ഇതിനിടെ ദാഹം തോന്നിയ അദ്ദേഹം അവിടത്തെ ഒരു ടാപ്പിൽ നിന്നും വെള്ളംകുടിച്ചു. അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് അച്ഛനും മകനും ചേർന്ന് എൻെറ പിതാവിനെ മർദിക്കുകയായിരുന്നു. ഞങ്ങൾക്ക് അവരുമായി മുൻ വൈരാഗ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല - കൊല്ലപ്പെട്ടയാളുടെ മകൻ രമേഷ് സൈനി എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

"ഒരേ ജാതിക്കാരായ ചിലർ എഴുപതുകാരനെ മർദിച്ചെന്നും നവംബർ ആറിന് പുലർച്ചെ അദ്ദേഹം മരിച്ചെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാഘവ് ദയാൽ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.



Tags:    
News Summary - 70-year-old man dies after being beaten up for using handpump in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.