Posted On
date_range Updated On
date_range പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത 70കാരൻ അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 70കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സമ്പാലിൽ നഖാസ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പച്ചക്കറി വ്യാപാരിയായ മോനിസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മിഠായി വാങ്ങാൻ പോകുകയായിരുന്ന കുട്ടിയെ മിഠായി കാണിച്ച് മോനിസ് കടയിലേക്ക് ക്ഷണിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രദേശവാസികളിലൊരാൾ മോനിസ് കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.