പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു
ഗുരുഗ്രാം: അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു. ഒമ്പത് വയസുകാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബിജ്നോർ സ്വദേശിയായ വിനിത് ചൗധരി എന്നയാൾക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനു (9), പ്രീത് (7) എന്നിവർക്കാണ് പരിക്കേറ്റത്.
ഏതാനും മാസങ്ങളായി കൊല്ലപ്പെട്ട കുട്ടിയും സഹോദരനും അമ്മയ്ക്കും ലിവ്-ഇൻ-പങ്കാളിക്കും ഒപ്പമായിരുന്നു താമസം. യുവതിയില്ലാത്ത സമയത്ത് പ്രതി കുട്ടികളെ മർദിച്ചിരുന്നുവെന്ന് കുട്ടികളുടെ ബന്ധു പൊലീസിനോട് പറഞ്ഞു. സംഭവദിവസം യുവതി വീട്ടിലുണ്ടായിരുന്നില്ല.
മർദനമേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രീത് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.