Posted On
date_range Updated On
date_range പാർക്കിൽ കളിക്കുകയായിരുന്ന ഏഴു വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
ഹൈദരാബാദ്: പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസ്സുകാരനെ തെരുവ്നായ്ക്കൾ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കൽ-കാസിപേട്ട് മേഖലയിലെ റെയിൽവേ കോളനിക്ക് സമീപമുള്ള പാർക്കിലാണ് സംഭവം.
ഉത്തർ പ്രദേശിലെ വാരാണസിയിൽ നിന്നെത്തിയ റോഡരികിൽ ചെറിയ സാധനങ്ങൾ വിൽക്കുന്ന കുടിയേറ്റക്കാരുടെ മകനായ ചോട്ടുവാണ് മരിച്ചത്. കഴുത്തിലടക്കം മുറിവേറ്റ കുട്ടിയെ എം.ജി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാറങ്കൽ വെസ്റ്റ് എം.എൽ.എയും സിറ്റി മേയറും കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് ഒരു ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു.
ഏതാനും ആഴ്ചകളായി പ്രദേശത്ത് തെരുവ്നായ്ക്കളുടെ ആക്രമണത്തെക്കുറിച്ച് പരാതികളുയർന്നിരുന്നു. ഹനുമാകോണ്ടയിൽ ഏപ്രിൽ അവസാന വാരം മാത്രം ഇത്തരത്തിൽ 29 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.