ഏഴു പാക്​ സൈനികരെയും അഞ്ചുഭീകരരെയും വധിച്ചു; തിരിച്ചടിച്ച്​ ഇന്ത്യ

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ൽ പൂ​ഞ്ച്​ ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​കി​സ്​​താ​​െൻറ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ന്​ ഇ​ന്ത്യ​ൻ തി​രി​ച്ച​ടി. സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മേ​ജ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ്​ പാ​കി​സ്​​താ​ൻ​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ല്​ പാ​ക്​​സൈ​നി​ക​ർ​ക്ക്​ പ​രി​േ​ക്ക​റ്റു.മെ​ൻ​ന്ദ​ർ സെ​ക്​​ട​റി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ പാ​കി​സ്​​താ​ൻ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പാ​ക്​ സൈ​നി​ക​ക്യാ​മ്പി​ന്​ നേ​രെ​യാ​ണ്​ വെ​ടി​വെ​പ്പും ഷെ​ല്ലാ​ക്ര​മ​ണ​വും​ന​ട​ത്തി​യ​തെ​ന്ന്​ ​മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു. ര​ജൗ​റി ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ശ​നി​യാ​ഴ്​​ച പാ​ക്​ വെ​ടി​വെ​പ്പി​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തും ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ത്തി​ന്​ കാ​ര​ണ​മാ​ണ്. അ​തി​നി​ടെ, ഉ​റി​മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മം ത​ക​ർ​ത്ത സൈ​ന്യം അ​ഞ്ചു​ഭീ​ക​ര​രെ വ​ധി​ച്ചു. 

ഞായറാഴ്ച രാത്രിയാണ് ദുലഞ്ചഗ്രാമത്തിന് സമീപം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തി​െൻറ ശ്രദ്ധയിൽെപട്ടത്. ഇതേത്തുടർന്ന് പുലർച്ച സൈന്യവും പൊലീസും നടത്തിയ സംയുക്തനീക്കത്തിലാണ് ചാവേറുകളായ ഭീകരരെ വധിച്ചത്. തീവ്രവാദസംഘടനയായ ജയ്ശെ മുഹമ്മദുമായി സഹകരിക്കുന്ന ആയുധധാരികളായ ചാവേറുകളെയാണ് കൊലപ്പെടുത്തിയതെന്നും ഇവർ ശക്തമായ ആക്രമണത്തിനാണ് പദ്ധതിയിട്ടതെന്നും വടക്കൻകശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നും പരിശോധന തുടരുകയാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ഉറിയിൽ മുമ്പും നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർത്തിരുന്നു. ജയ്െശ മുഹമ്മദ് ഭീകരർ ലെത്ത്പോറയിലെ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ചിരുന്നു. 

ജമ്മു-കശ്മീരിൽ ഇന്ത്യവിരുദ്ധനീക്കം അനുവദിക്കില്ലെന്നും പാക് പിന്തുണയോടെ നടത്തുന്ന ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. ജമ്മു-കശ്മീരിലെ അതിർത്തിനിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ഭീകരർക്ക് പാകിസ്താൻസൈന്യം നിരന്തരം സഹായം നൽകുകയാണ്. ഇതിനെ എല്ലാ ശക്തിയും ഉപയോഗിച്ച് നേരിടും. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ നിയമലംഘനമുണ്ടാകുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സൈനിക ദിനത്തിൽ സംസാരിക്കുകയായിരുന്നു ബിപിൻ റാവത്ത്. അ​തേ​സ​മ​യം, അ​തി​ർ​ത്തി​നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ വെ​ടി​വെ​പ്പി​ൽ ത​ങ്ങ​ളു​ടെ നാ​ലു​സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും മൂ​ന്ന്​ ഇ​ന്ത്യ​ൻ​സൈ​നി​ക​രെ വ​ധി​ച്ച​താ​യും പാ​കി​സ്​​താ​ൻ അ​റി​യി​ച്ചു.ഇൗ​വ​ർ​ഷം ഇ​ന്ത്യ 70 ത​വ​ണ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച​താ​യി പാ​കി​സ്​​താ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​യാ​ഴ്​​ച ആ​രോ​പി​ച്ചി​രു​ന്നു. വെ​ടി​വെ​പ്പി​ൽ ത​ങ്ങ​ളു​ടെ നാ​ലു​​ സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​ർ ജെ.​പി. സി​ങ്ങി​നെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ വി​ളി​ച്ചു​വ​രു​ത്തി പാ​കി​സ്​​താ​ൻ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

Tags:    
News Summary - 7 Pakistani Soldiers Killed In "Retaliatory Action" Along LoC, Says Army: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.