Posted On
date_range Updated On
date_range കെജ്രിവാളിന് തിരിച്ചടി; ഡൽഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏഴ് എ.എ.പി എം.എൽ.എമാർ രാജിവെച്ചു
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ, ഏഴ് എ.എ.പി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. അതിൽ അഞ്ച് എം.എൽ.എമാർക്ക് ഇക്കുറി മത്സരിക്കാൻ ടിക്കറ്റ് നൽകിയിരുന്നില്ല. ഇതാണ് പാർട്ടി വിടാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
കെജ്രിവാളിലും അദ്ദേഹത്തിന്റെ പാർട്ടിയിലും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാജിവെച്ച എം.എൽ.എമാരിൽ ഒരാളായ ഭാവന ഗൗർ പറഞ്ഞു. ''പാർട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ അംഗത്വം രാജിവെക്കുകയാണ്. ഇത് രാജിക്കത്തായി പരിഗണിക്കണം''-എന്നാണ് ഭാവന കൗർ എ.എ.പിക്ക് നൽകിയ കത്തിൽ പറയുന്നത്.
റോഹിത് മെഹ്റോലിയ, രാജേഷ് ഋഷി, മദൻ ലാൽ, നരേഷ് യാദവ് എന്നിവരും പാർട്ടി അംഗത്വം രാജിവെച്ചു. പവൻ ശർമ, ബി.എസ്. ജൂൺ എന്നിവരാണ് എ.എ.പി അംഗത്വം രാജിവെച്ച മറ്റ് എം.എൽ.എമാർ.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. എട്ടിന് ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.