Posted On
date_range Updated On
date_range ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഢിൽ സുക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രജനാൻഡോഗൺ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ പുലർച്ചെ ആറ് മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സിതഗോറ്റ ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്ന് മാവോയിസ്റ്റ് ഓപ്പേറഷൻെറ ചുമതലയുള്ള ഡി.ഐ.ജി സുന്ദരരാജ് പറഞ്ഞു.
ഇതുവരെ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എ.കെ 47 തോക്കുക അടക്കമുള്ള മാരകായുധങ്ങളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.