കർണാടകയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഏഴ്ഭ്രൂണങ്ങൾ കണ്ടെത്തി

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ ഗർഭച്ഛിദ്രം ചെയ്യപ്പെട്ട ഏഴ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തി. ബെലഗാവി ജില്ലയിലെ മൂദലഗി ഗ്രാമത്തിലെ പ്രാന്തപ്രദേശത്താണ് ചെറിയ പെട്ടിയിൽ ഭ്രൂണാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മൂദലഗി ടൗണിലെ ബസ് സ്റ്റോപ്പിന് സമീപത്ത് പ്രദേശവാസികളാണ് ഭ്രൂണങ്ങൾ കണ്ടെത്തിയത്. പിന്നീട് നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

'ഒരു പെട്ടിയിൽ ഏഴ് ഭ്രൂണങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് മാസം പ്രായമുള്ള ഭ്രൂണങ്ങളെ ലിംഗനിർണയം നടത്തിയശേഷം ഗർഭച്ഛിദ്രം ചെയ്യുകയായിരുന്നു. ജില്ലാ അധികാരികളെ അറിയിച്ച ശേഷം ഉടൻ തന്നെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസർ ഡോ. മഹേഷ് കോനി മാധ്യമങ്ങളോട് പറഞ്ഞു.

ഭ്രൂണങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അത് കുടുതൽ പരിശോധനകൾക്കായി ജില്ലാ ഫങ്ഷണൽ സയൻസ് സെന്ററിലേക്ക് ​കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - 7 Aborted Fetuses Found In Canister In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.