യു.പിയിൽ ആശുപ​ത്രിക്ക്​ പുറത്ത്​ കോവിഡ്​ രോഗികൾ കാത്തുനിന്നത്​ ഒരുമണിക്കൂറോളം

ലഖ്​നോ: യു.പിയിൽ സർക്കാർ ആശുപത്രിയുടെ പുറത്ത്​ ഫുട്ട്​പാത്തിൽ ഡോക്​ടറെയും നഴ്​സുമാരെയും കാത്ത്​ 69 കോവിഡ് ​ 19 രോഗികൾ. രോഗികൾ പുറത്ത്​ കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കോവിഡ്​ സ്​ഥിരീകരിച്ച രോഗിക​ളെ വിദഗ്​ധ ചികിത്സക്കായി യു.പി​യിലെ സായ്​ഫായ്​ മെഡിക്കൽ കോളജിൽ എത്തിച്ചതായിരുന്നു.

എന്നാൽ ആശുപ ത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനായി പ്രത്യേക വാർഡുകൾ തയാറാക്കിയിരുന്നില്ല. രോഗികൾ എത്തിയതോടെ പ്ര​ത ്യേക കോവിഡ്​ വാർഡുകൾ തയാറാക്കുന്ന തിരക്കിലായിരുന്നു ആശുപത്രി അധികൃതർ.

വാർഡ്​ നേരത്തേ ഒരുക്കാത്തതിനാൽ ഒ രു മണി​ക്കൂറോളം രോഗികൾ ഗേറ്റിന്​ പുറത്ത്​ നിൽക്കേണ്ടിവന്നു. ആഗ്രയിലെ സർക്കാർ ആശുപത്രിയിൽ നിന്നും വിദഗ്​ധ ചികിത്സക്കായാണ്​ ​69 രോഗികളെ സായ്​ഫായ്​ മെഡിക്കൽ കോളജിലെത്തിച്ചത്​.

ഒരു ബസിൽ 116 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ്​ രോഗികൾ സായ്​ഫായ്​ മെഡിക്കൽ കോളജിലെത്തിയത്​. ബസിനൊപ്പം പ്രാദേശിക അധികൃതരും ആശുപത്രിയിൽ എത്തിയിരുന്നു.

മാസ്​ക്​ മാത്രമാണ്​ രോഗികൾ ധരിച്ചിരിക്കുന്നത്​. മറ്റൊരു വിഡിയോയിൽ പൊലീസുകാർ സുരക്ഷ വസ്​ത്രം ധരിച്ച രണ്ടുപേർക്ക്​ നിർദേശം നൽകുന്നതും രോഗികളോട്​ സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടുന്നതും കാണാം.

രോഗികളെ ആഗ്രയിൽനിന്നും ഇവിടെ എത്തിക്കുമെന്നത്​ സംബന്ധിച്ച വിവരങ്ങൾ സായ്​ഫായ്​ ആശുപത്രിക്ക്​ ലഭിച്ചിട്ടില്ലെന്നും അതിനാലാണ്​ കാത്തിരിക്കേണ്ടി വരുന്നതെന്നും വിഡിയോയിൽ പൊലീസ്​ പറയുന്നത്​ കേൾക്കാം.

അതേസമയം സംഭവത്തിൽ ആർക്കും വീഴ്​ച പറ്റിയിട്ടില്ല. കൂടുതൽ രോഗികൾ എത്തിയതിൽ അവരുടെ ആരോഗ്യസ്​ഥിതിയും പട്ടികയും തയാറാക്കാൻ ഡോക്​ടർമാർക്കും ആശുപത്രി അധികൃതർക്കും അധികം സമയം വേണ്ടിവരും. അതിനുശേഷം ഞങ്ങൾ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചില കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ടായെന്നും യു.പി യൂനിവേഴ്​സിറ്റി ഓഫ്​ മെഡിക്കൽ സയൻസസിലെ വൈസ്​ ചാൻസലർ ഡോ. രാജ്​കുമാർ പറഞ്ഞു.


Tags:    
News Summary - 69 COVID-19 Patients Wait On Footpath Outside UP Hospital For Admission -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.