ന്യൂഡൽഹി: 68ാം റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. രാജ്പഥിൽ രാഷ്ട്രപതി പ്രണബ് മുഖർജി പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യതിഥി.
ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ സാന്നിധ്യവും റിപ്പബ്ലിക് ദിന പരേഡിനുണ്ട്. ആദ്യമായി ദേശീയ സുരക്ഷ സേനയുടെ സംഘവും റിപ്പബ്ലിക് ദിന പരേഡിൽ അണി നിരന്നിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എൽ.സി.എ തേജസ് യുദ്ധവിമാനത്തിെൻറ അരേങ്ങറ്റവും ഇന്ന് നടക്കും.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിനാഘാഷം നടക്കുന്നത്. കേരളത്തിലും റിപ്പബ്ലിക് ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഗവർണർ പി. സദാശിവം പതാകയുയർത്തിയതോടെയാണ് സംസ്ഥാനത്ത് ചടങ്ങുകൾക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.