ഡൽഹിയിലെ ആശുപത്രിയിൽ ഡോക്​ടർമാരും ന​ഴ്​സുമാരുമടക്കം 68 പേർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ആശുപത്രിയിലെ ഡോക്​ടർമാരും നഴ്​സുമാരും ജീവനക്കാരുമടക്കം 68 ​േപരെ ​വീട്ടുനിരീക്ഷണ ത്തിലാക്കി. ബുധനാഴ്​ച രാത്രി ആശുപത്രിയിൽ വിദേശയാത്ര കഴിഞ്ഞെത്തിയ യുവതി മരിച്ചതിനെ തുടർന്നാണ്​ നടപടി. ഇവർക്ക് ​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടില്ല. പ്രതിരോധ മുൻകരുതലിൻെറ ഭാഗമായാണ്​ നടപടി.

ഗർഭിണിയായ യുവതി വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിൽ തിങ്കളാഴ്​ചയാണ്​ അഡ്​മിറ്റായത്​. വിദേശ യാത്ര കഴിഞ്ഞെത്തി വീട്ടുനിരീക്ഷണത്തിലായിരുന്ന വിവരം യുവതി ആശുപത്രി അധികൃതരോട്​ മറച്ചുവെക്കുകയായിരുന്നു.

200 ഓളം രോഗികളെ പ്രവേശിപ്പിക്കാവുന്ന ആശുപത്രിയിൽ യാത്രാവിവരം മറച്ചുവെച്ചാണ്​ തിങ്കളാഴ്​ച യുവതി അഡ്​മിറ്റായത്​. അഡ്​മിറ്റായതിനുശേഷം വിദേശത്തുനിന്നും എത്തിയതാണെന്നും വീട്ടുനിരീക്ഷണത്തിലായിരുന്നുവെന്നും ഡോക്​​ടറോട്​ വെളിപ്പെട​ുത്തുകയായിരുന്നു.

ബുധനാഴ്​ച യുവതിയുടെ ആരോഗ്യ നില വശളായതിനെ തുടർന്ന്​ വ​െൻറിലേറ്ററിൽ പ്ര​േവശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ബന്ധുക്കളെയും യുവതിയുമായി അടുത്തിടപഴകിയവരെയും വീട്ടുനിരീക്ഷണത്തിലാക്കിയിട്ടുണ്ട്​.

Tags:    
News Summary - 68 Doctors, Nurses Of Hospital In Delhi Quarantined After Patient Dies -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.