Posted On
date_range Updated On
date_range ഭാര്യയുടെ ചിതയിൽ ചാടി 65കാരൻ മരിച്ചു
ഭവാനിപട്ന (ഒഡിഷ): ഭാര്യയുടെ ചിതയിൽ ചാടി 65കാരൻ മരിച്ചു. ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ സിയാൽജോദിലെ ഗോലമുണ്ടിയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് മുൻ സമിതി അംഗമായ നിലാമനി സബർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഭാര്യ റായ്ബറിെൻറ ചിതയിലേക്കു ചാടുകയായിരുന്നു.
സംസ്കാരച്ചടങ്ങുകളോടനുബന്ധിച്ച് കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാൻ പോയ സമയത്താണ് നിലാമനി സബർ ചിതയിലേക്ക് എടുത്തുചാടിയത്. തൽക്ഷണം മരിച്ചു. ഭാര്യയുടെ വിയോഗത്തിെൻറ ദുഃഖാധിക്യത്താൽ അദ്ദേഹം തീയിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അസാധാരണ മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.