റാഞ്ചി: ബോംബ് സ്ഫോടനമടക്കം അക്രമസംഭവങ്ങൾക്കിടെ നടന്ന ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ 64.12 ശതമാനം പോളിങ്. 13 മണ്ഡലങ്ങളിലേക്കാണ് ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. ബിഷുൺപുർ നിയമസഭ മണ്ഡലത്തിൽ വരുന്ന ഗുംല ജില്ലയിൽ നക്സലുകൾ ബോംബ്സ്ഫോടനം നടത്തിയെങ്കിലും ആളപായമില്ലെന്ന് എ.ഡി.ജി.പി മുരാരി ലാൽ മീണ പറഞ്ഞു. ദൽതോങ്ഗഞ്ച് മണ്ഡലത്തിലെ കോസിയാരയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ചെറിയ സംഘട്ടനമുണ്ടായതായി പലമാവു ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
ഒന്നാംഘട്ടത്തിൽ 189 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. മുഖ്യമന്ത്രി രഘുബർ ദാസിെൻറ നേതൃത്വത്തിൽ ബി.ജെ.പി രണ്ടാംവട്ടവും ഭരണംപിടിക്കാനുള്ള പോരാട്ടത്തിലാണ്. നേരത്തേ ബി.ജെ.പിയുടെ കൂടെയുണ്ടായിരുന്ന എ.ജെ.എസ്.യു ഇത്തവണ തനിച്ചാണ് മത്സരിക്കുന്നത്.
ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം), കോൺഗ്രസ്, ആർ.ജെ.ഡി എന്നിവരാണ് ബി.ജെ.പിയുടെ എതിരാളികൾ. ആകെ 81 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് അഞ്ച് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.