കോവിഡ്: ഇന്ത്യയിൽ മരിച്ചതിൽ 63 ശതമാനവും 60ന് മുകളിൽ പ്രായമുള്ളവർ

ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ഇന്ത്യയിൽ മരിച്ചതിൽ 63 ശതമാനവും 60ന് മുകളിൽ പ്രായമുള്ളവർ. മരിച്ചവരിൽ 73 ശതമാനം പുരുഷൻമ ാരും 27 ശതമാനം സ്ത്രീകളും ആണ്. 30 ശതമാനം പേർ 40നും 60നും ഇടയിൽ പ്രായമുള്ളവരാണ്.

40ൽ താഴെ പ്രായമുള്ളവർ ഏഴ് ശതമാനവും. ഇന്ത്യയിൽ രോഗം ബാധിച്ചവരിൽ 76 ശതമാനവും പുരുഷൻമാരാണ്. 24 ശതമാനം സ്ത്രീകളാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

രോഗികളുടെ പ്രായം പരിഗണിക്കുകയാണെങ്കിൽ 20 വയസിൽ താഴെയുള്ള ഒമ്പത് ശതമാനം ആളുകളാണുള്ളത്. 41 ശതമാനം രോഗികൾ 21നും 40നും ഇടയിൽ പ്രായമുള്ളവരാണ്. 33 ശതമാനം രോഗികളുടെ പ്രായം 41നും 60നും ഇടക്കാണ്. രോഗികളിൽ 17 ശതമാനം 60 വയസിന് മുകളിലുള്ളവരാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ 49 ശതമാനം വർധനയുണ്ടായി. മാർച്ച് 10നും 20നും ഇടക്കുള്ള 10 ദിവസം കൊണ്ട് രോഗികളുടെ എണ്ണം 50ൽ നിന്ന് 196 ആയി. 25 ആയപ്പോൾ അത് 606ഉം 31ന് 1,397ഉം ആയി. ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ അത് 3,072 ആയി ഉയർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - 63 percentage of coronavirus deaths in India in 60 years age group: Health ministry -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.