ഭക്ഷണം കഴിച്ചിട്ട്​ മൂന്നുദിവസത്തിലധികം; അന്തർ സംസ്​ഥാന തൊഴിലാളി പലായനത്തിനിടെ മരിച്ചു

ലഖ്​നോ: ഉത്തർ പ്രദേശിലെ ഗ്രാമത്തിലേക്കുള്ള പലായനത്തിനിടെ അന്തർ സംസ്​ഥാനതൊഴിലാളി പട്ടിണിമൂലം മരിച്ചു. 60 കാരനായ വിക്രം ആണ്​ പാതിവഴിയിൽ മരിച്ചുവീണത്​. 

മഹാരാഷ്​ട്രയിൽനിന്നും മൂന്നുദിവസം മുമ്പാണ്​ ബന്ധുക്കളോടൊപ്പം വിക്രം യു.പിയിലെ ഗ്രാമത്തിലേക്ക്​ യാത്ര തിരിച്ചത്​. മഹാരാഷ്​ട്രയിൽ നിന്ന്​ പുറപ്പെടുന്നതിന്​ മുമ്പാണ്​ അദ്ദേഹം അവസാനമായി ഭക്ഷണം കഴിച്ചതെന്ന്​ ബന്ധുക്കൾ പറയുന്നു. 

വിശന്ന വയറുമായി മൂന്നുദി​വസം വിക്രമും സംഘവും യാത്ര തുടർന്നു. ട്രക്കിലാണ്​ സംഘം യാത്ര തുടങ്ങിയത്​. ഞായറാഴ്​ച വെളുപ്പിന്​ മൂന്നുമണിയോടെ ലഖ്​നോവിൽനിന്നും 120 കിലോമീറ്റർ അകലെയുള്ള കന്നൗജ്​ ജില്ലയിലെത്തി. അവിടെനിന്നും സ്വന്തം ജില്ലയായ ഹർദോയിലേക്ക്​ കാൽനടയായാണ്​ യാത്ര തിരിച്ചത്​. ഒരു കിലോമീറ്ററിൽ താഴെ ദൂരം നടന്നപ്പോഴേക്കും വിക്രം തളർന്നുവീഴുകയായിരുന്നു. പിന്നീട്​ മരിക്കുകയും ചെയ്​തു. 

ലോക്​ഡൗണിനെ തുടർന്ന്​ സ്വന്തം ഗ്രാമത്തിലേക്ക്​ കാൽനടയായി ലക്ഷക്കണക്കിന്​ തൊഴിലാളികളാണ്​ മടങ്ങുന്നത്​. കുട്ടികളെയും കൈയിലെടുക്കാവുന്ന സാധനങ്ങളും ശേഖരിച്ചാണ്​ ഇവരുടെ പലായനം. നൂറിലധികം പേർ ഇത്തരത്തിൽ പലായനത്തിനിടെ മരിച്ചുവീണു. 

വെള്ളിയാഴ്​ച മാത്രം പലായനത്തിനിടെ റോഡപകടങ്ങളിൽ മരിച്ചവര​ുടെ എണ്ണം 31 ആണ്​. ഇത്തരത്തിൽ സകല പ്രതി​സന്ധികളെയും തരണം ചെയ്​ത്​ യു.പി അതിർത്തിയിൽ എത്തിയ തൊഴിലാളി​കളെ അതിർത്തിയിൽ തടഞ്ഞതിനെ തുടർന്ന്​ സംഘർവും അരങ്ങേറിയിരുന്നു. 

Tags:    
News Summary - 60 Year Old Migrant Dies Of Hunger In UP -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.