Posted On
date_range Updated On
date_range കൊൽക്കത്തയിൽ ആറ് വയസുകാരിയെ ശുചിമുറിയിൽ പീഡനത്തിനിരയാക്കി
കൊൽക്കത്ത: രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതിനിടെ കൊൽക്കത്തയിൽ ആറ് വയസുകാരി പീഡനത്തിനിരയായി. നഗരത്തിലെ ഗാർഡൻ റീച്ച് ഏരിയയിലെ ആളൊഴിഞ്ഞ കമ്യൂണിറ്റി ഹാളിലെ ബാത്ത്റൂമിലാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
കെട്ടിടത്തിൻെറ ഒന്നാം നിലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയായ 19കാരനാണ് പിടിയിലായത്. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.