രാജസ്ഥാനിലെ ഉദയ്പൂരിൽ തിങ്കളാഴ്ച നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോഗുണ്ട നഗരത്തിലെ വീട്ടിലെ മുറിയിൽ നിന്നാണ് ദമ്പതികളുടെയും നാല് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
സ്ത്രീയെയും കുട്ടികളിൽ ഒരാളെയും തറയിൽ കിടക്കുന്ന നിലയിലും ബാക്കിയുള്ളവരെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പ്രകാശ് ഗമേതി, ഭാര്യ ദുർഗ ഗമേതി (27), പ്രായപൂർത്തിയാകാത്ത ഇവരുടെ നാല് കുട്ടികൾ എന്നിവരാണ് മരിച്ചത്.
സഹോദരന്മാരുടെ വീടിന് അടുത്താണ് പ്രകാശിന്റെ താമസം. വീട്ടുകാർ ഗേറ്റ് തുറക്കാത്തതിനെ തുടർന്ന് പ്രകാശിന്റെ സഹോദരൻ പൊലീസിൽ വിവരമറിയിച്ചു. ഉദയ്പൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുജറാത്തിൽ ബസുകളിൽ ഭക്ഷണം വിൽക്കുന്ന ജോലിയാണ് പ്രകാശ് ചെയ്തുപോന്നിരുന്നത്. ആത്മഹത്യ എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.