ന്യൂഡല്‍ഹി: സി.ആര്‍.പി.എഫിലെ 59 ട്രെയ്നി കമാന്‍ഡോകള്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് അപ്രത്യക്ഷരായി. മാവോവാദി വിരുദ്ധ സ്ക്വാഡായ കോബ്രയിലെ അംഗങ്ങളാണ് ബിഹാറിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍നിന്ന് മുങ്ങിയത്. ഞായറാഴ്ചയായിരുന്നു സംഭവം.
ശ്രീനഗറില്‍ ആറുമാസം നീണ്ട പരിശീലനത്തിനുശേഷമാണ് സംഘം ബിഹാറിലേക്ക് പോയത്. തിങ്കളാഴ്ച ഗയയിലെ 205 കോബ്ര ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നു ജവാന്മാര്‍. ഇവരില്‍ ചിലരുമായി പരിശീലകരും ഹവില്‍ദാര്‍മാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും ചൊവ്വാഴ്ച ജോലിക്ക് ഹാജരാകുമെന്ന് ഉറപ്പുനല്‍കിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുഗള്‍സരായ് സ്റ്റേഷനില്‍വെച്ചാണ് ജവാന്മാരെ കാണാതായത്. ട്രെയിനില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സൈനിക കമാന്‍ഡറെ അറിയിക്കാതെയാണ് ഇവര്‍ പോയത്. 2011ലാണ് കോണ്‍സ്റ്റബ്ള്‍ റാങ്കിലുള്ള ജവാന്മാരെ സി.ആര്‍.പി.എഫ് ജോലിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ അധികവും യു.പിയില്‍നിന്നും ബിഹാറില്‍നിന്നും ഉള്ളവരാണ്. ഗയയില്‍ ജോലിക്ക് ഹാജരാകുന്നതിനുമുമ്പ് സമീപത്തെ ബന്ധുക്കളെ കാണാനാണ് ഇവര്‍ പോയതെന്നാണ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.