Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ ശക്തമായ ഭൂചലനം: ഡൽഹിയിലും മറ്റ് നഗരങ്ങളിലും പ്രകമ്പനം
ശ്രീനഗർ: ജമ്മുകശ്മീരിൽ ശക്തമായ ഭൂചലനം. ഉച്ചക്ക് 1.30ഓടെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുകശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങൾ തകർന്നതായോ റിപ്പോർട്ടില്ല.
ഡൽഹിയിലും ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന് 37.28 മൈൽ വ്യാപ്തിയുള്ളതായും പഞ്ചാബിലെ പത്താനകോട്ട് ആണ് പ്രഭവകേന്ദ്രമെന്നും യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.