Posted On
date_range Updated On
date_range 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 50കാരന് 20 വർഷം തടവ്
ഹൈദരാബാദ്: എൽബി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 50കാരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് 20 വർഷം തടവും 25000 രൂപ പിഴയും കോടതി വിധിച്ചു.
2017 ജനുവരി മൂന്നിന് പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള പെൺകുട്ടിയെ വാച്ച്മാൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് എൽ.ബി നഗർ പൊലീസിന് പരാതി ലഭിച്ചിരുന്നു. 2017 ജനുവരി ഒന്നിനാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത്. വീട്ടിൽ ടി.വി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എൽ.ബി നഗർ പൊലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.