സി.ബി.എസ്.ഇ പരീക്ഷയിൽ കണക്കുകൂട്ടൽ പിഴച്ചു; 130 അധ്യാപകർക്കെതിരെ നടപടി
ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ മാർക്ക് കണക്കുകൂട്ടിയതിൽ തെറ്റുവരുത്തിയ 130 അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ സ്കൂളുകൾക്ക് സി.ബി.എസ്.ഇ നോട്ടീസ് നൽകി. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചേപ്പാഴാണ് മാർക്കിലെ വ്യത്യാസം അധ്യാപകരുടെ കണക്കുകൂട്ടലിലെ പിഴവാണെന്ന് മനസ്സിലായത്. മൂല്യനിർണയത്തിൽ തെറ്റുവരുത്തിയ അധ്യാപകർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടിക്ക് സി.ബി.എസ്.ഇ മറ്റു മേഖലാ ഒാഫിസുകളോട് നിർദേശിച്ചു. തിരുവനന്തപുരം മേഖലയിലെ അധ്യാപകനെതിരെ നടപടിയുണ്ടാകും.
ഡൽഹി മേഖലയിൽ പുനർമൂല്യനിർണയം നടത്തിയപ്പോൾ ചിലർക്ക് 50-55 മാർക്ക് കൂടുതൽ ലഭിച്ചു. ഉർദു പരീക്ഷയിൽ തോറ്റ വിദ്യാർഥി ജയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് തയാറാക്കിയതായി സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ പറഞ്ഞു. പട്ന മേഖലയിൽ 45 പേരാണ് വീഴ്ചവരുത്തിയത്. മേയ് അവസാന ആഴ്ചയാണ് 10, 12 ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.