പ്രക്ഷോഭത്തെ തണുപ്പിക്കാൻ എന്തുവഴി? അഗ്നിപഥിൽ കേന്ദ്രത്തിന്‍റെ അഞ്ച് പ്രഖ്യാപനങ്ങൾ ഇവ

യുവാക്കളെ സൈന്യത്തിൽ നാല് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോൾ പ്രതിരോധത്തിലാവുകയാണ് കേന്ദ്ര സർക്കാർ. പ്രക്ഷോഭകരെ തണുപ്പിക്കാനായി കേന്ദ്ര സർക്കാർ നടത്തിയ അഞ്ച് പ്രഖ്യാപനങ്ങൾ ഇവയാണ്.

1. കോസ്റ്റ് ഗാർഡിലും പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളിലും നിയമനങ്ങളിൽ അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം.

2. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര സായുധ പൊലീസ് സേനയിലും (സി.എ.പി.എഫ്) അസം റൈഫിൾസിലും 10 ശതമാനം സംവരണം അഗ്നിവീറുകൾക്ക്.

3. കേന്ദ്ര സായുധ പൊലീസ് സേനയിലും അസം റൈഫിൾസിലും അഗ്നിവീറുകൾക്ക് മൂന്ന് വർഷത്തെ പ്രായപരിധി ഇളവ്

4. നാവികസേനയിൽ സേവനം അവസാനിക്കുന്ന അഗ്നിവീറുകൾക്ക് മർച്ചന്‍റ് നേവിയിൽ തൊഴിലവസരം

5. അഗ്നിവീറുകൾക്കുള്ള ‍ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23ലേക്ക് നേരത്തെ പ്രതിഷേധങ്ങളെ തുടർന്ന് ഉയർത്തി. ആദ്യത്തെ നിയമനത്തിന് മാത്രമാണ് ഈ ഇളവ്.

ഈ പ്രഖ്യാപനങ്ങൾ കൂടാതെ അഗ്നിവീറുകൾക്ക് വിവിധ സംസ്ഥാനങ്ങൾ പൊലീസ് വകുപ്പിൽ മുൻഗണന നൽകാൻ ഒരുക്കമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 10ാം ക്ലാസ് പാസ്സായ അഗ്നിവീറുകൾക്ക് പ്ലസ് ടു പാസ്സാവാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് സഹായം നൽകും. 

Tags:    
News Summary - 5 New Announcements For 'Agnipath' Recruits To Defuse Massive Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.