അഞ്ചു മാസത്തിനിടെ കോൺഗ്രസ് വിട്ടത് അഞ്ചു പ്രമുഖ നേതാക്കൾ

മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടതോടെ കോൺഗ്രസിന്‍റെ മുഖഛായ വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് ഹൈക്കമാൻഡുമായി കുറച്ച് നാളായി ഇടഞ്ഞുനിൽക്കുകയായിരുന്നു സിബൽ. കോൺഗ്രസ് വിമത നേതാക്കളുടെ കൂട്ടായ്മയായ ജി-23യിലെ പ്രമുഖ നേതാവിയിരുന്ന സിബൽ, പാർട്ടിയുടെ നയങ്ങളെ നിശിതമായി വിമർശിച്ചിരുന്നു.

വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പത്രിക നൽകിയിരിക്കുകയാണ്. അഞ്ചു മാസത്തിനിടെ അഞ്ചു പ്രമുഖ നേതാക്കളാണ് കോൺഗ്രസിനെ കൈവിട്ടത്.

പഞ്ചാബ് മുൻ കോൺഗ്രസ് നേതാവ് സുനിൽ ജാഖർ ബി.ജെ.പിയിൽ ചേർന്നത് 2022 മെയ് 19നാണ്. ഈ വർഷം നടന്ന ചിന്തൻ ശിബിരം ഒരു പ്രഹസനമാണെന്നും കോൺഗ്രസ് നേതാക്കൾ ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാൻ പഠിക്കണമെന്നും ജാഖർ തുറന്നടിച്ചിരുന്നു.

പാർട്ടിക്കുള്ളിലെ ചേരിതിരിവുകളും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരെ നേതാക്കൾ മുഖംതിരിക്കുന്നതും ചൂണ്ടിക്കാണിച്ചാണ് ഗുജറാത്ത് കോൺഗ്രസ് നേതാവ് ഹർദിക് പട്ടേൽ പാർട്ടി വിട്ടത്. പരിഗണിക്കേണ്ട പ്രശ്നങ്ങളേക്കാൾ കൂടുതൽ പാർട്ടി ശ്രദ്ധ കൊടുക്കുന്നത് നേതാക്കൾക്ക് ചിക്കൻ സാൻവിച് കിട്ടിയോയെന്നതാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

നാല് പതിറ്റാണ്ട് കോൺഗ്രസിൽ തുടർന്ന ശേഷമാണ് മുൻ നിയമ മന്ത്രികൂടിയായിരുന്ന അശ്വനി കുമാർ പാർട്ടി വിട്ടത്. കോൺഗ്രസിന് ഭാവിയില്ലെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. 2022 ഫെബ്രുവരിയിൽ പാർട്ടി വിടുമ്പോൾ മറ്റേതെങ്കിലും പാർട്ടിയോട് ചേരുന്നതിനെ കുറിച്ച് അശ്വനി കുമാർ പറഞ്ഞിരുന്നില്ല.

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായാണ് ആർ.പി.എൻ സിങ് ബി.ജെ.പിയിലേക്ക് പോയത്. 32 വർഷം താൻ പാർട്ടിയിലുണ്ടായിരുന്നെന്നും ഇന്ന് പാർട്ടിയുടെ മൂല്യങ്ങൾ കുറയുന്നുവെന്നുമാണ് സിങ് പറഞ്ഞത്. യുവനിരയിൽ നിന്നും പാർട്ടിവിട്ടുപോകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ്, ആർ.പി. സിങ്, സുഷ്മിത ദേവ്, പ്രിയങ്ക ചതുർവേദി, ലളിതേഷ്പതി തൃപാഠി എന്നിവർ ഉദാഹരണം.

Tags:    
News Summary - 5 Months, 5 Big Congress Exits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.