ന്യൂഡൽഹി: റിപബ്ലിക് ദിനാഘോഷം നടക്കാനിരിക്കെ ഡൽഹിയിലെ വർക്ക്ഷോപ്പിൽ നിന്ന് അഞ്ച് ആഡംബര കാറുകൾ കാണാതാ യി. പശ്ചിമ ഡൽഹിയിലെ നംഗോളിയിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ആഡംബര കാറുകൾ മോഷണം പോയിരിക്കുന്നത്. വോക്സ്വാഗൺ പോളോ, ഹോണ്ട അമേസ്, ഫോഴ്സ് ഗൂർഖ, ഫോർഡ് എക്കോസ്പോർട്ട്, മിസ്തുബിഷി പജീറോ തുടങ്ങിയ മോഡലുകളാണ് കാണാതായത്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിേശാധിച്ചു. അഞ്ച് പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. ആറ് കാറുകളാണ് വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്നതെന്ന് ഉടമ പ്രവീൺ കുമാർ പറഞ്ഞു. ഇതിൽ അെഞ്ചണ്ണം കാണാതാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.