യു.പിയിൽ വൈദ്യുതാഘാതമേറ്റ് അഞ്ച് കൻവാരിയ തീർഥാടകർ മരിച്ചു; നിരവധി പേർക്ക് പരി​ക്ക്

ന്യൂഡൽഹി: യു.പിയിൽ വൈദ്യുതാഘാതമേറ്റ് അഞ്ച് കൻവാരിയ തീർഥാടകർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.

മീററ്റ് ജില്ലയിലെ ഭവാൻപുർ റാലി ചൗഹാൻ ഗ്രാമത്തിലായിരുന്നു അപകടം. ഹരിദ്വാറിലെ സ്നാനത്തിന് ശേഷം മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. താഴ്ന്നു കിടക്കുകയായിരുന്ന ഹൈ-ടെൻഷൻ ലൈനിൽ നിന്ന് വാഹനത്തിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഗ്രാമീണർ ഉടൻ തന്നെ സബ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് വൈദ്യുത ബന്ധം വിച്ഛേദിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അതിനകം തന്നെ അഞ്ച് പേർ അപകടത്തിൽ മരിച്ചിരുന്നു.

പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ കൂടാതെ മൂന്ന് പേർ കൂടി പരിക്കേറ്റ് ചികിത്സയിലുണ്ട്. അപകടത്തിന് പിന്നാലെ പ്രതിഷേധവുമായി ​ഗ്രാമീണർ രംഗത്തെത്തി. റോഡ് ഉപരോധിച്ച അവർ വൈദ്യുതി വകുപ്പ് ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Tags:    
News Summary - 5 Kanwariya Pilgrims Electrocuted To Death In UP, Several Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.