Posted On
date_range Updated On
date_range ഡൽഹിയിൽ നാലുനില വീട് തകർന്ന് വീണു; അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നു
ന്യൂഡൽഹി: ഡൽഹിയിൽ നാലുനില വീട് തകർന്നു വീണു. നരേല ഇഡസ്ട്രിയൽ ഏരിയക്ക് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. നാല് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവർ രണ്ട് പേരും സ്ത്രീകളാണ്. ഇനി മൂന്ന് പേരെയാണ് പുറത്തെടുക്കാനുള്ളത്. ഇതിൽ ഒമ്പത് വയസായ പെൺകുട്ടിയും ഉൾപ്പെടുന്നു. രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങൾ ജെ.സി.ബി ഉപയോഗിച്ച് മാറ്റി ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.