തെരഞ്ഞെടുപ്പ് റെയ്ഡ്: കർണാടകയിൽനിന്ന് 5.60 കോടിയും രണ്ടു കോടിയുടെ ആഭരണങ്ങളും പിടികൂടി

ബംഗളൂരു: കർണാടകയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റെയ്ഡിൽ 5.60 കോടി രൂപയും രണ്ടു കോടിയുടെ ആഭരണങ്ങളും പിടികൂടി. ബെല്ലാരി നഗരത്തിൽ കർണാടക പൊലീസ് നടത്തിയ റെയ്ഡിൽ 5.60 കോടി രൂപ, മൂന്നു കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയാണു പിടിച്ചെടുത്തത്.

പിടിച്ചെടുത്തവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരും. ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ നരേഷിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വലിയ അളവിൽ പണവും ആഭരണങ്ങളും കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ഹവാല ഇടപാടുണ്ടെന്ന സംശയത്താൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ‌ ആദായനികുതി വകുപ്പിനെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - 5 Crores Cash, 106 Kg Jewellery: Karnataka Cops' Crackdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.