Posted On
date_range Updated On
date_range കളിക്കുന്നതിനിടെ പത്തായത്തിൽ കുടുങ്ങി അഞ്ചു കുട്ടികൾ മരിച്ചു
ബിക്കാനീർ: രാജസ്ഥാനിൽ കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തിൽ കുടുങ്ങി അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ബിക്കാനീറിലെ ഹിമ്മാതാസർ ഗ്രാമത്തിലാണ് ദാരുണസംഭവം.
നാലുവയസായ സേവാറാം, രവീന(7), രാധ (5), പൂനം (എട്ട്), മാലി എന്നിവരാണ് മരിച്ചത്. കാലിയായ പത്തായത്തിലേക്ക് ഓരോ കുട്ടികൾ വീതം എടുത്തുചാടുകയായിരുന്നു. കുട്ടികൾ അകത്ത് കടന്നതോടെ പത്തായത്തിന്‍റെ വാതിൽ അടഞ്ഞു. തുടർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുകയായിരുന്നു.
മാതാവ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ കാണാത്തതിനാൽ നടത്തിയ തിരച്ചിലിലാണ് പത്തായത്തിൽ ബോധമില്ലാത്ത നിലയിൽ ഇവരെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.