സുവർണ ക്ഷേത്രത്തിനു സമീപത്തെ സ്ഫോടനം: അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്ന് പഞ്ചാബ് പൊലീസ്. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപം ചെറുസ്ഫോടനമുണ്ടായത്. ഒരാഴ്ചയ്ക്കിടെ സമീപപ്രദേശങ്ങളിൽ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്.

സ്ഫോടനക്കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നും കേസുകളിൽ തീരുമാനമായതായും പഞ്ചാബ് ഡി.ജി.പി പറഞ്ഞു. മെയ് ആറിനും എട്ടിനും സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു. ദേശീയ അന്വേഷണ സംഘവും പഞ്ചാബ് പൊലീസും സംയുക്തമായി ഫൊറൻസിക് സാമ്പിളുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

നേരത്തെ ഉണ്ടായ രണ്ട് സ്ഫോടനവും ഹെൽത്ത് ഡ്രിങ്കുകളിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചാണ് നടത്തിയത്. തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ചില കെട്ടിടങ്ങളുടെ ചില്ലുകളും തകർന്നിരുന്നു.

Tags:    
News Summary - 5 Arrested in Punjab's Golden Temple Blast case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.