Posted On
date_range Updated On
date_range രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 കോവിഡ് ബാധിതർ; 757 മരണം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 13,36,861ലെത്തി. ഇതിൽ 4,56,071 പേരാണ് ചികിൽസയിലുള്ളത്. 8,49,432 പേർ രോഗമുക്തി നേടി.
757 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്. 31,358 ഇന്ത്യയിലെ ആകെ കോവിഡ് മരണം. മരണവും രോഗബാധിതരുടെ എണ്ണവും ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ അതിരൂക്ഷമാണ്. രാജ്യത്ത് 1,58,49,068 സാമ്പിളുകൾ ആകെ പരിശോധിച്ചുവെന്ന് ഐ.സി.എം.ആർ അറിയിച്ചു. 4,20,898 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചത്.
അതേസമയം, ലോക്ഡൗൺ ഇളവുകളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ജൂലൈ 27നാണ് യോഗം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.