കെ.ബി. ഹരീഷ്​

മദ്രാസ്​ ​ഐ.ഐ.ടിയിൽ 45 നായ്​ക്കൾ ചത്ത സംഭവം: രജിസ്​ട്രാർക്കെതിരെ പൊലീസിൽ പരാതി

ചെന്നൈ: മദ്രാസ്​ ​െഎ.​െഎ.ടി വളപ്പിൽ 45 തെരുവ്​ നായ്​ക്കൾ ചത്ത സംഭവമായി ബന്ധപ്പെട്ട്​ പൊലീസിൽ പരാതി. ബംഗളുരുവിലെ മൃഗസ്​നേഹി സംഘടന പ്രവർത്തകനായ കെ.ബി. ഹരീഷ്​ ചെന്നൈ മൈലാപ്പൂർ ഡെപ്യൂട്ടി കമീഷണർക്ക്​ നൽകിയ പരാതിയിൽ ​െഎ.​െഎ.ടി രജിസ്​ട്രാർ ഡോ. ജെയ്​ൻപ്രസാദ്​ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​ത്​ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടു.

2020 ഒക്​ടോബർ മുതൽ കാമ്പസിൽ അലഞ്ഞുതിരിഞ്ഞ 186 ആരോഗ്യമുള്ള തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കാമ്പസിലെ കൂട്ടിലും ചങ്ങലയിലും അടച്ചിട്ട നടപടിക്ക്​ രജിസ്ട്രാറും മാനേജ്മെന്‍റും ഉത്തരവാദികളാണെന്നാണ്​ പരാതി. ഭക്ഷണവും വെള്ളവും ലഭ്യമാക്കാതെ, ശരിയായ പരിചരണമില്ലാത്തതിനാലാണ്​ ഇതിൽ 45 നായ്​ക്കൾ ചത്തതെന്നും പ്രസ്​തുത നടപടി സുപ്രീം കോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആരോപണം മദ്രാസ്​ ​െഎ.​െഎ.ടി അധികൃതർ നിഷേധിച്ചു. തെരുവ്​ നായ്​ക്കളെ പിടികൂടി മതിയായ സംരക്ഷണം നൽകുന്നുണ്ടെന്നാണ്​ ഇവരുടെ നിലപാട്​. എന്നാൽ, 45 നായ്​ക്കൾ ചത്തത്​ മദ്രാസ്​ ഹൈകോടതിയിൽ രജിസ്​ട്രാർ സമ്മതിച്ചിട്ടുണ്ടെന്ന്​ ഹരീഷ്​ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പ്


Tags:    
News Summary - 45 dogs killed in Madras iiT: Police lodge complaint against registrar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.