Posted On
date_range Updated On
date_range പുള്ളിപ്പുലി കൊന്ന പെൺകുട്ടിയുടെ അവശിഷ്ടങ്ങൾ കാട്ടിൽ നിന്ന് ലഭിച്ചു
ശ്രീനഗർ: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ നാല് വയസുകാരിയുടെ അവശിഷ്ടങ്ങൾ കാട്ടിൽ നിന്നുലഭിച്ചു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവമുണ്ടായത്. ആദാ ഷക്കീൽ എന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് വീടിന്റെ പരിസരത്ത് നിന്നാണ് കാണാതായത്.
ബന്ധുക്കളും പരിസര വാസികളും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. വെള്ളിയാഴ്ച പകൽ സമീപത്തെ വനപ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ ഉന്നത പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പ്രദേശത്ത് പുള്ളിപ്പുലി ആക്രമണസ്റ്റ ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.