വാക്​സിൻ സ്വീകരിച്ചത്​ 3.8 ലക്ഷം പേർ; 580 പേരിൽ പാർശ്വഫലങ്ങളുണ്ടായെന്ന്​ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത്​ വാക്​സിൻ സ്വീകരിച്ചത്​ 3.8ലക്ഷം പേർ. തിങ്കളാഴ്ച 1,48,266 പേർ വാക്​സിൻ സ്വീകരിച്ചു. 3,81,305 പേരാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ എടുത്തത്​​. ഇതിൽ 580 പേരിൽ പാർശ്വഫലങ്ങൾ ഉണ്ടായതായും ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.

വാക്​സിൻ സ്വീകരിച്ച രണ്ടു പേർ മരിച്ചിരുന്നു. എന്നാൽ കുത്തിവെപ്പ്​ എടുത്തതല്ല മരണകാരണമെന്ന്​ അധികൃതർ അറിയിച്ചു.ഉത്തർപ്രദേശിലെ മൊറാദാബാദ്​ സ്വദേശിയായ മഹിപാൽ സിങ്ങാണ്​ കഴിഞ്ഞദിവസം മരിച്ചത്​. 46 വയസായ ഇദ്ദേഹം സർക്കാർ ആശുപത്രി ജീവനക്കാരനായിരുന്നു. വാക്​സിൻ സ്വീകരിച്ച്​ 24 മണിക്കൂറി​നിടെയാണ്​ മരണം. കാർഡിയോ പൾമണറി രോഗത്തെ തുടർന്നുണ്ടായ കാർഡിയോജെനിക്​ ഷോക്കാണ്​ മരണകാരണമെന്ന്​ പേസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി യു.പി സർക്കാർ അറിയിച്ചു. കുത്തവെപ്പ്​ സ്വീകരിക്കുന്നതിന്​ മുമ്പ്​ അദ്ദേഹത്തിന്​ അസുഖങ്ങൾ ഉണ്ടായിരുന്നതായി കുടുംബവും പ്രതികരിച്ചു.

കർണാടകയിലെ ബെല്ലാരിയിലാണ്​ മറ്റൊരു മരണം. 46കാരനായ നാഗരാജുവാണ്​​ മരിച്ചത്​. വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം നെഞ്ചുവേദനയെ തുടർന്ന്​ ആ​ശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ കാർഡിയോ പൾമണറി അസുഖമാണ്​ മരണകാരണം. കൂടാതെ പ്രമേഹവും മറ്റു ആരോഗ്യ പ്രശ്​നങ്ങളുമുണ്ടായിരുന്നതായി സർക്കാർ പറഞ്ഞു.

പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ ഡൽഹിയിലാണ്​ മൂന്നുേപരെ ആ​ശുപത്രിയിൽ ​പ്രവേശിപ്പിച്ചത്​. മാക്​സ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ ഡിസ്​ചാർജായി. രണ്ടുപേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്​​. കർണാടകയിൽ രണ്ടുപേർക്ക്​ പാർശ്വഫലങ്ങളുണ്ടായിരുന്നു. ഇതിൽ ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്​.

ഉത്തരാഖണ്ഡിലും ഛത്തീസ്​ഗഡിലും ഒരാൾവീതം നിരീക്ഷണത്തിലുണ്ട്​. ആദ്യഘട്ടത്തിൽ ഒരുകോടി ആരോഗ്യ പ്രവർത്തകർക്കും രണ്ടുകോടി മുൻനിര പോരാളികൾക്കുമാണ്​ വാക്​സിൻ ലഭ്യമാക്കുക. 

Tags:    
News Summary - 3.8 lakh people have been vaccinated 580 Adverse Reactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.