മഹാരാഷ്​ട്രയിൽ 24 മണിക്കൂറിനകം 364 പൊലീസുകാർക്ക്​ കോവിഡ്​; നാലു മരണം

മുംബൈ: മഹാരാഷ്​ട്രയിൽ 24 മണിക്കൂറിനകം 364 പൊലീസുകാർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും നാല്​ ഉദ്യോഗസ്ഥർ മരണപ്പെടുകയും ചെയ്​തു. രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള മഹാരാഷ്​ട്രയിൽ ബുധനാഴ്​ച 20,367 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ കോവിഡ്​ രോഗികളുടെ എണ്ണം 11.21 ലക്ഷമായി.

കഴിഞ്ഞ ദിവസം ​474 പേർ കൂടി മരിച്ചതോടെ മഹാരാഷ്​ട്രയിലെ കോവിഡ്​ മരണം 30,883 ആയി. 474 മരണത്തിൽ 50 എണ്ണവും റിപ്പോർട്ട്​ ചെയ്​തത്​ മുംബൈയിലാണ്​. പൂനെയിൽ 49 ഉം നാഗ്​പൂരിൽ 39 പേരും മരിച്ചു. ദേശീയ നിരക്കിനേക്കാൾ കോവിഡ്​ മരണനിരക്കുള്ളതും മഹാരാഷ്​ട്രയിലാണ്​. 2.75 ശതമാനമാണ്​ ഇവിടുത്തെ കോവിഡ്​ മരണനിരക്ക്​.

അതേസമയം, മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗമുക്തി നിരക്ക്​ വർധിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച പുറത്തുവിട്ട റിപ്പോർട്ട്​ പ്രകാരം 70.71 ശതമാനമാണ്​ രോഗമുക്തിനിരക്ക്​ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.